നിരോധനശേഷവും പോപ്പുലർ ഫ്രണ്ടിനായി മുദ്രാവാക്യം; 2 പ്രവർത്തകർക്കെതിരെ യുഎപിഎ

Popular Front Of India | (File Photo - FB/PopularFrontofIndiaOfficial)
ഫയൽ ചിത്രം (Photo - FB/PopularFrontofIndiaOfficial)
SHARE

തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) പ്രവർത്തനം നിരോധിച്ചശേഷവും സംഘടനയ്ക്കായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരം കല്ലമ്പലം കരവാരം സ്വദേശി നസീം (38), ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലിം (44) എന്നിവർക്കെതിരെയാണ് കല്ലമ്പലം പൊലീസ് കേസെടുത്തത്.

കൊടിമരത്തിനു സമീപമാണ് മുദ്രാവാക്യം മുഴക്കിയത്. കല്ലമ്പലം പുതുശ്ശേരിമുക്ക് ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന കൊടിമരം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചശേഷം അഴിച്ചുമാറ്റി. രാവിലെയാണ് ഏഴോളം പ്രവർത്തകരെത്തി കൊടി അഴിച്ചു മാറ്റിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

English Summary: PFI ban: Case filed against PFI leaders who raised slogans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}