ADVERTISEMENT

കോട്ടയം∙ പാലാ പോളി ടെക്നിക് കോളജിൽ പ്രവേശനോത്സവത്തിനിടെ എസ്എഫ്ഐ–എബിവിപി പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. ബൈക്കിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കമ്പിവടി കൊണ്ട് ആക്രമിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും രണ്ട് എബിവിപി പ്രവർത്തകർക്കും പരുക്കേറ്റു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവാഗതർക്ക് സ്വാഗതം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 

English Summary: SFI-ABVP clash at Pala Polytechnic College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com