ADVERTISEMENT

നയ്പിഡോ∙ പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചിയെയും അവരുടെ മുൻ സാമ്പത്തിക വിദഗ്ധൻ ഷോൺ ടേണലിനും മൂന്നു വർഷത്തെ തടവു വിധിച്ച് മ്യാൻമർ കോടതി. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് കാട്ടിയാണ് ശിക്ഷ. കഴിഞ്ഞവർഷം പട്ടാളം അധികാരം പിടിച്ചെടുത്തതിനെത്തുടർന്നാണ് സൂചിക്ക് ഭരണത്തിൽനിന്ന് ഒഴിയേണ്ടിവന്നത്.

ഓസ്ട്രേലിയക്കാരനായ ടേണൽ ഇമിഗ്രേഷൻ നിയമം തെറ്റിച്ചെന്നു കാട്ടിയും കേസെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള മക്വെറി സർവകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് ടേണൽ. സൂചി അധികാരത്തിലിരുന്ന സമയം അവരുടെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അദ്ദേഹം. പട്ടാള അട്ടിമറിക്ക് ദിവസങ്ങൾക്കുപിന്നാലെ ഇദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ഇദ്ദേഹത്തെ ഉടനടി വിട്ടയയ്ക്കണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടു.

നൊബേൽ ജേതാവു കൂടിയായ എഴുപത്തേഴുകാരിയായ സുചിക്ക് വിവിധ കേസുകളിലായി ഇപ്പോൾത്തന്നെ 23 വർഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അവർ ആവർത്തിച്ചു.

English Summary: Myanmar court sentences Aung San Suu Kyi and Australian economist to 3 years in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com