അമിത് ഷാ യുടെ സന്ദർശനത്തിനു ദിവസങ്ങൾ മാത്രം ബാക്കി; ജമ്മുവിൽ രണ്ടിടത്ത് ബസിൽ സ്‌ഫോടനം

blast-jammu
SHARE

ജമ്മു ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ത്രിദിന സന്ദർശനത്തിനായി ക‌ശ്‍മീരിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉധംപുരിൽ രണ്ടിടത്ത് സ്ഫോടനം. ബുധനാഴ്‌ച രാത്രി 10.30 ന്  ഉധംപുർ പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന ബസിൽ ഉണ്ടായ സ്‌ഫോടനത്തിനു പിന്നാലെ  വ്യാഴാ‌ഴ്‌ച രാവിലെ  ഉധംപുർ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലും സ്‌ഫോടനം ഉണ്ടായി. 

പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങളിലേക്കും തീ പടർന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. സ്ഫോടനം നടക്കുമ്പോൾ ബസിൽ ഉണ്ടായിരുന്ന ജീവനക്കാരൻ സുനിൽ(27) സുഹൃത്ത് വിജയകുമാർ(40) എന്നിവർക്കു പരുക്കേറ്റു. 

വ്യാഴാ‌ഴ്ച പുലർച്ചെ രാംനഗറിലേക്ക് കൊണ്ടുപോകാൻ മെത്തകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ബസിനു മുകളിൽ കെട്ടിവയ്‌ക്കാൻ രണ്ട് അജ്ഞാതർ അനുവാദം തേടിയിരുന്നു. അതനുസരിച്ചുള്ള  ക്രമീകരണങ്ങൾ ചെയ്‌ത് അവർ മടങ്ങി മൂന്നു മണിക്കൂറിന് ശേഷമാണ്  സ്ഫോടനം ഉണ്ടായതെന്നു സുനിൽ മൊഴി നൽകി. 

English Summary: Two injured after mysterious blast in parked bus in Udhampur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}