ADVERTISEMENT

ആലച്ചേരി∙ കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്റെയും ബിന്ദുവിന്റെയും മകൻ സിബിൻ  (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിന് ഇടയിലാണ് അപകടം.

നീന്തൽ തീരെ വശമില്ലാത്ത സിബിൻ കൂട്ടുകാർ ട്യൂബ് എടുക്കാൻ പോയ സമയത്താണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.

English Summary: Youth drowned in Kannur during swimming training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com