ADVERTISEMENT

സൂറത്ത്∙ ഗുജറാത്തിലെ സൂറത്തിൽ ആംബുലൻസിൽനിന്ന് 25.80 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടിച്ചെടുത്തു. 1,298 പാക്കറ്റുകളിലായി 2,000 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്.  'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ'യ്ക്ക് പകരം 'റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് നോട്ടുകളിൽ അച്ചടിച്ചിരിക്കുന്നത്. രഹസ്യവിവരത്തെ തുടർന്ന് അഹമ്മദാബാദ്– മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് പരിശോധിക്കുകയായിരുന്നുവെന്ന് എസ്. പി. ഹിതേഷ് മാധ്യമങ്ങളോട് പറഞ്ഞു.

fake-note
(Photo: Twitter/ @ANI)

6 പെട്ടികളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് സിനിമ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നവയാണെന്ന് സംശയമുണ്ട്. നോട്ടുകളിൽ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Gujarat: Fake Notes With ‘Reverse Bank of India’ Printed on Them Recovered From Ambulance in Surat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com