ADVERTISEMENT

മുംബൈ∙ അന്ധേരിയിലെ ഹോട്ടൽ മുറിയിൽ മുപ്പതുകാരിയായ മോഡലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ‘എന്നോട് ക്ഷമിക്കണം. ആരും എന്റെ മരണത്തിന് ഉത്തരവാദിയല്ല. ഞാൻ സന്തോഷവതിയല്ല. എനിക്ക് സമാധാനം വേണം’ എന്നാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്. 

ബുധനാഴ്ചയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് അറിയിച്ചു. അന്ന് രാത്രി ഭക്ഷണം ഓർഡർ ചെയ്തിരുന്നു. വ്യാഴാഴ്ച റൂം വൃത്തിയാക്കാൻ എത്തിയവർ എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ  ഹോട്ടൽ മാനേജർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ഫാനിൽ മോഡൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് വെർസോവ പൊലീസ് അന്വേഷണം ആരംഭിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: ​Model Found Hanging In Mumbai Hotel: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com