ADVERTISEMENT

ബെംഗളൂരു ∙ ബൈക്കിൽ ഒന്നിച്ചു സഞ്ചരിച്ചതിന് യുവതിക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബെംഗളൂരു ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്ന കാരണത്താലാണ് ഒരുകൂട്ടം ആളുകൾ ഇവരെ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ അക്ബര്‍ എന്നയാളെ പൊലീസ് പിടികൂടി.

ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. ഇതര മതസ്ഥനായ യുവാവിനൊപ്പം പെണ്‍കുട്ടി ബൈക്കിൽ സഞ്ചരിച്ചതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്‌ലാംപുർ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം, യുവതിയോട് മാതാപിതാക്കളുടെ ഫോൺ നമ്പർ ചോദിച്ചു. ഇതു നൽകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം ഇതേ സംഘത്തിലെ ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു.

ഇവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ ദൊഡ്ഡബെല്ലാപുർ നഗർ പൊലീസ് കേസെടുത്തു. അക്രമങ്ങൾക്കു നേതൃത്വം നൽകിയ അക്ബർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary: Bengaluru: Interfaith couple harassed, girl slapped in Doddaballapura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com