വിമാന യാത്രയുടെ അനുഭവം; ഗാന്ധിനഗർ–മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

PM Modi flags off Gandhinagar-Mumbai Vande Bharat Express | Photo: ANI, Twitter
ഗാന്ധിനഗർ–മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നു. (ചിത്രം: എഎന്‍ഐ, ട്വിറ്റർ)
SHARE

ഗാന്ധിനഗർ∙ ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 10.25ന് ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. വിമാന യാത്രയുടെ അനുഭവം പ്രദാനം ചെയ്യുന്ന ട്രെയിനിൽ ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപുർ റെയിൽവേ സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തു.

മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണ്. ആദ്യത്തേത് ഡൽഹി-വാരാണസി റൂട്ടിലും രണ്ടാമത്തേത് ഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമാണ് ആരംഭിച്ചത്.

അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കലുപുർ സ്റ്റേഷനിൽ നിന്ന് തൽതേജിലെ ദൂരദർശൻ സെന്ററിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് മെഗാ സമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് 7,200 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി ബനസ്‌കന്ത ജില്ലയിലെ അംബാജി ടൗണിലെത്തും. പ്രശസ്തമായ അംബാജി ക്ഷേത്രത്തിൽ പ്രധാനമ്ത്രി സന്ദർശനം നടത്തും.

English Summary: PM Modi flags off Vande Bharat Express in Gujarat's Gandhinagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA