‘മോദിയുടെ കാലത്ത് വിഐപി സംസ്‌കാരമില്ല’; ആംബുലൻസിന് വഴിയൊരുക്കി വാഹനവ്യൂഹം

Mail This Article
ഗാന്ധിനഗർ ∙ ഗുജറാത്തിൽ ആംബുലൻസിന് വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി, വെള്ളിയാഴ്ച അഹമ്മദാബാദിൽനിന്ന് ഗാന്ധിനഗറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. യാത്രാമധ്യേ ആംബുലൻസിന് വഴി നൽകാനായി വാഹനവ്യൂഹം അൽപനേരം നിർത്തിയിടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ ദൂരദർശൻ സെന്ററിന് സമീപം പൊതുറാലി കഴിഞ്ഞ് ഗാന്ധിനഗറിലെ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി. ആംബുലൻസ് കടന്നുപോയ ശേഷമാണ് യാത്ര തുടർന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മോദിയുടെ കാലത്ത് വിഐപി സംസ്‌കാരമില്ല’ എന്ന അടിക്കുറിപ്പോടെ ബിജെപി നേതാവ് രുത്വിജ് പട്ടേൽ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു.
English Summary: PM Modi's Convoy Stops To Give Way To Ambulance In Gujarat