കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം; 19 പേർ കൊല്ലപ്പെട്ടു

kabul-attack
കാബൂളിൽ ചാവേറാക്രമണം നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യം (ചിത്രത്തിന് കടപ്പാട്: https://twitter.com/sumrkhan1)
SHARE

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിദ്യാർഥികൾ വെള്ളിയാഴ്ച പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. 27 പേർക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു.

‘‘ചാവേറാക്രമണം നടക്കുമ്പോൾ വിദ്യാർഥികൾ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. നിർഭാഗ്യവശാൽ, 19 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു’ – പൊലീസ് വക്താവ് ഖാലിദ് സദ്രാൻ വ്യക്തമാക്കി.

സ്ഫോടന സ്ഥലത്തുനിന്ന് ചോരയിൽ കുളിച്ച നിലയിൽ ആളുകളെ മാറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ തലസ്ഥത്തെത്തിയിട്ടുണ്ട്.

English Summary: 19 Killed After Suicide Blast In Kabul Educational Centre: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}