ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി) ഓഫിസുകളില്‍ പരിശോധന. പാലക്കാട്, കണ്ണൂര്‍, തൊടുപുഴ ഓഫിസുകളിലാണ് വിജിലന്‍സ് പരിശോധന. എച്ച്ആര്‍ഡിഎസിന്‍റെ സാമ്പത്തിക ഉറവിടം പരിശോധിക്കുകയാണ്.

തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസിന്റെ പ്രത്യേക സംഘമാണ് എച്ച്ആർഡിഎസിന്റെ ഓഫിസുകളിൽ പരിശോധന നടത്തുന്നത്. എച്ച്ആർഡിഎസിന് എവിടെനിന്നാണ് പണം വരുന്നത്. അത് എങ്ങനെ വിനിയോഗിച്ചു, ഏതൊക്കെ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നതൊക്കെ പരിശോധിക്കും. സ്വപ്ന സുരേഷിന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അന്വേഷണം എച്ച്ആർഡിഎസിനെതിരെ ഉണ്ടായിരുന്നു. ചില കേസുകളിൽ എച്ച്ആർഡിഎസ് കേന്ദ്രീകരിച്ച് ആസൂത്രണം നടന്നതായ വിവരങ്ങളും വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലൻസ് വിശദമായ പരിശോധന നടത്തുന്നത്. 

അതേസമയം സ്വപ്നയ്ക്ക് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ നടത്തുന്ന പ്രതികാര നടപടിയാണിതെന്ന് എച്ച്ആര്‍ഡിഎസ് വൃത്തങ്ങൾ പറയുന്നു.

English Summary: Vigilance inspection at HRDS Offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com