ADVERTISEMENT

കൊച്ചി ∙ ദേശീയപാതയിൽ ആലുവ കമ്പനിപ്പടിയിൽ ‘യു ടേൺ’ കാത്തുനിന്ന വാഹനങ്ങൾക്കിടയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരിക്ക്. ‘യു ടേൺ’ തിരിയാൻ നിന്ന ചരക്ക് ലോറിക്കു പിന്നിൽ നിർത്തിയിരുന്ന വാൻ അപകടത്തിൽ തകർന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കാർയാത്രക്കാരനായ ബാബു എന്നയാൾക്കാണ് പരുക്കേറ്റത്. ബസ് യാത്രക്കാരിൽ ചിലർക്കും പരുക്കുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലാക്കി

ദേശീയപാതയിൽ ആലുവ–കളമശേരി ഭാഗത്ത് അപകടം പതിവായിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ രണ്ടു പേരാണ് ഈ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് അമ്പാട്ടുകാവിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാൾ ഇപ്പോഴും ആശുപത്രിയിലാണ്. നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ടിപ്പറിടിച്ചായിരുന്നു അപകടം. 

English Summary: Accident at Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com