മുഖ്യമന്ത്രിയുടെ ഫിൻലൻഡ് യാത്ര മാറ്റി; കോടിയേരിയെ സന്ദർശിക്കാൻ ചെന്നൈയിലേക്ക്

pinarayi-vijayan-7
പിണറായി വിജയൻ
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ മാറ്റം. രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശത്തിനായി പോകാനിരുന്ന മുഖ്യമന്ത്രി യാത്ര നീട്ടി. ശനിയാഴ്ച രാത്രി ഡൽഹി വഴി ഫിൻലൻഡിലേക്ക് പുറപ്പെടാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. 

മുഖ്യമന്ത്രി ഞായറാഴ്ച രാവിലെ, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ശനിയാഴ്ച കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം.

ഒക്ടോബർ 2 മുതൽ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനാണു മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും യാത്രയിലുണ്ടാകും.

English Summary: CM Pinarayi Vijayan's European visit changed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}