ADVERTISEMENT

തിരുവനന്തപുരം ∙ തൊഴിലുറപ്പ് തൊഴിലാളികളെയും സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെയും അസഭ്യം വിളിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴിൽനിന്ന് കഴക്കൂട്ടത്തേക്ക് സർവീസ് നടത്തുന്ന ബസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ ഷീബയാണ് അസഭ്യം പറഞ്ഞതെന്നു യാത്രക്കാർ പരാതിപ്പെട്ടു.

ചിറയിൻകീഴിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറിയിരുന്ന യാത്രക്കാർക്കു നേരെയായിരുന്നു അസഭ്യവർഷം. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസിൽനിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. ‘‘ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഇറങ്ങിപ്പോടി’’ എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടർ യാത്രക്കാരെ ഇറക്കിവിട്ടത്.

കൈക്കുഞ്ഞുമായി എത്തിയവരെയും വയോധികരെയും ഉൾപ്പെടെ ഇറക്കിവിട്ടു. ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്. കാട്ടാക്കടയിൽ കൺസഷൻ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.

English Summary: KSRTC​ Woman Conductor insulted passengers in Chirayinkeezhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com