തിരുവനന്തപുരം ∙ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും സംസ്ഥാന സർക്കാർ നൽകുന്ന ആനൂകൂല്യം വർധിപ്പിച്ചു. റിട്ടയർമെന്റ് ആനുകൂല്യമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 14,000 രൂപയും ജഡ്ജിക്ക് 12,000 രൂപയുമാണ് നൽകി വന്നിരുന്നത്. ഇത് യഥാക്രമം 25,000, 20,000 രൂപയാക്കി ഉയർത്തി.
2014 മുതലാണ് സംസ്ഥാന സര്‍ക്കാർ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും ആനുകൂല്യം നൽകി തുടങ്ങിയത്. ആന്ധ്രാപ്രദേശ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകിയതിന്റെ ചുവടുപിടിച്ചാണ് ഇവിടെയും നടപ്പിലാക്കിയത്. ഇപ്പോൾ നൽകുന്ന ആനുകൂല്യം അപര്യാപ്തമാണെന്ന് ഹൈക്കോടതി റജിസ്ട്രാർ സർക്കാരിനു കത്തു നൽകിയതിനെ തുടർന്നാണ് ആനുകൂല്യങ്ങൾ പരിഷ്ക്കരിച്ചത്.
English Summary: Retirement Benefits of High Court Chief Justice And Judges Increased