27 വർഷത്തെ വൈരാഗ്യം, കുറുപ്പിനെ വിടാതെ ശശിധരൻ; വീട്ടിലെത്തി തീകൊളുത്തി കൊന്നു

Thiruvananthapuram Kilimanoor Murder | Prabhakara Kurup, Sasidharan
പ്രഭാകരക്കുറുപ്പ്, ശശിധരന്‍
SHARE

തിരുവനന്തപുരം ∙ 27 വർഷം മുൻപ് മകൻ മരിച്ചതിലുള്ള വൈരാഗ്യമാണ് കിളിമാനൂർ മടവൂർ കൊച്ചാലുംമൂടിൽ പ്രഭാകരക്കുറുപ്പിനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശശിധരനെ പ്രേരിപ്പിച്ചതെന്നു പൊലീസ്. ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല. ഇതിൽ മകൻ നിരാശനായിരുന്നു.‌

ഇക്കാര്യം വീട്ടിൽ പലതവണ അറിയിച്ചശേഷമാണ് മകൻ ആത്മഹത്യ ചെയ്തത്. സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശത്രുതയായി. നിരന്തര ലഹളയെത്തുടർന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരിൽ വീടു വാങ്ങി. ശശിധരന്റെ മകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു.

പ്രഭാകരക്കുറുപ്പിന് രണ്ടു മക്കളാണ്. ബാങ്ക് ഉദ്യോസ്ഥയായ മകൾ പ്രഭാകരക്കുറുപ്പിനോടും ഭാര്യയോടും ഒപ്പമാണ് താമസമെന്ന് നാട്ടുകാർ പറയുന്നു. ഇവർ രാവിലെ ബാങ്കിലേക്കു പോയശേഷം 11 മണിയോടെയാണ് ശശിധരൻ വീട്ടിലെത്തിയത്. വാതിൽ തുറന്ന പ്രഭാകരക്കുറുപ്പിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യ വിമലയെയും തലയ്ക്കടിച്ചു. അതിനുശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തും വിമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ശശിധരനും തീപൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. 

English Summary: Thiruvananthapuram Kilimanoor Prabhakara Kurup Murder - Follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA