സുഖത്തിലും ദുഃഖത്തിലും ഒപ്പം, രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങൾ; ചങ്ക് തകർന്ന് തലശ്ശേരി

kodiyeri-balakrishnan-thalasery-54
ചിത്രം.Manorama News
SHARE

കണ്ണൂർ∙ അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അന്ത്യാഞ്ജലി. സ്വന്തം തട്ടകമായ തലശ്ശേരിയിൽ ആയിരങ്ങളാണു കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തുന്നത്. തലശ്ശേരി ടൗൺ ഹാളിൽ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തുന്നവരുടെ ഒഴുക്കു മാത്രം മതി നാടുമായുള്ള കോടിയേരിയുടെ ആത്മബന്ധത്തിന്റെ ആഴമറിയാൻ.

തലശേരിയെ നെഞ്ചോട് ചേർത്തുപിടിച്ച കോടിയേരിയുടെ ചിത്രം നെഞ്ചത്തു ചാർത്തി അവർ നിറ കണ്ണുകളോടെ കാത്തുനിന്നു. റോഡരികിൽനിന്ന ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി പ്രിയ നേതാവിന്റെ ഭൗതിക ശരീരം ടൗൺ ഹാളിലേക്കെത്തിച്ചപ്പോൾ അവർ ചങ്കുപൊട്ടി അഭിവാദ്യം അർപ്പിച്ചു. പിന്നെ മുൻ അഭ്യന്തര മന്ത്രിക്കു പൊലീസ് സേനയുടെ ആദരം. കോടിയേരിയുടെ ഭൗതിക ശരീരത്തിൽ ചെങ്കൊടി പുതപ്പിച്ച് മുഖ്യമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും അന്ത്യാഭിവാദ്യം. ദുഃഖം താങ്ങാനാകാതെ ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. രാത്രി വരെ ടൗൺഹാളിൽ പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ശരീരം പിന്നീടു തലശേരിയിലെ വസതിയിലേക്കു കൊണ്ടുപോകും. നാളെ മൂന്നു മണിക്ക് പയ്യാമ്പലത്താണു സംസ്കാരം.

ബാലകൃഷ്ണൻ എന്ന സ്വന്തം പേരിനോടു തന്റെ നാടിനെ ചേർത്തുപിടിച്ചാണു കോടിയേരി രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും പ്രിയപ്പെട്ടവനായത്. തലശേരിയെന്ന നാട് ഈ നേതാവിനെ സ്നേഹിക്കുന്നതിനു പല കാരണങ്ങളുണ്ട്. തലമുറ വ്യത്യാസമില്ലാതെ തലശ്ശേരിക്കാരുടെ സ്വന്തമായിരുന്നു കോടിയേരി. 5 തവണ തലശേരിയുടെ ജനപ്രതിനിധിയായതും രാഷ്ട്രീയത്തിനതീതമായ ആ ആത്മബന്ധം കൊണ്ടാണ്. തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിനിടയിലും തലശ്ശരിയിലെ ഓരോ വീട്ടകങ്ങളിലെയും സുഖത്തിലും ദുഃഖത്തിലും കോടിയേരിയെത്തി. രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധങ്ങളാണു കോടിയേരിയെ തലശ്ശേരിയുടെ പ്രിയപ്പെട്ടവൻ ആക്കുന്നത്.

English Summary: Thalassery mourns in the demise of their favourite leader Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}