പ്രിയ സഖാവിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി; ആദരമേകി പൊലീസും– വിഡിയോ

pinarayi-vijayan-thalassery-town-hall-kodiyeri
കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാൻ തലശ്ശേരി ടൗൺ ഹാളിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.Image/Videograb
SHARE

കണ്ണൂർ ∙ ആയിരങ്ങള്‍ ഇരച്ചെത്തിയ തലശ്ശേരിയുടെ മണ്ണില്‍, കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും മറ്റു നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരിക്ക് കേരള പൊലീസും ആദരമർപ്പിച്ചു. വിലാപയാത്രയിലുടനീളം അന്ത്യാഞ്ജലി അര്‍പ്പിക്കാൻ വന്‍ ജനാവലിയാണു കാത്തുനിന്നത്.

ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരിയില്‍ എത്തിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും കോടിയേരിയുടെ സംസ്കാരം. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിക്ക് പയ്യാമ്പലത്താണു സംസ്കാരം.

English Summary: Kodiyeri Balakrishnan demise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA