ADVERTISEMENT

മുംബൈ ∙ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ശനിയാഴ്ച ഉത്തരവ് പുറത്തിറക്കി. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം.

‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് ഒഴിവാക്കി ‘വന്ദേമാതരം’ ഉപയോഗിച്ച് തുടങ്ങണമെന്നും  ഉത്തരവിൽ പറയുന്നു. മന്ത്രി സുധീർ മുൻഗന്തിവാറാണ് ഈ നിർദേശം ആദ്യം മുന്നോട്ടുവച്ചത്. പിന്നീട് ഇതിൽനിന്നു പിന്മാറിയ മന്ത്രി, ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു.

English Summary: Not hello, say Vande Mataram on calls: Maharashtra govt directive to officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com