ഗുജറാത്തിൽ നൃത്തച്ചുവടുമായി ഭഗവന്ത് മാൻ, കയ്യടിച്ച് കാണികൾ– വിഡിയോ

bhagwant-mann-garba
ഗർബ ന‍ൃത്തം വയ്ക്കുന്ന ഭഗവന്ത് മൻ (വിഡിയോയിൽ നിന്ന്) Image/Twitter
SHARE

രാജ്കോട്ട് ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിൽ എത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഗർബ നൃത്തം വയ്ക്കുന്ന വിഡിയോ വൈറലാകുന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ പൊതുപരിപാടിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബ നൃത്തത്തിലാണ് മാൻ പങ്കാളിയായത്. 

ജനങ്ങൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും മുഖ്യമന്ത്രി കൂടുതൽ ആവേശത്തോടെ നൃത്തച്ചുവടുകൾ വയ്ക്കുന്നതും വിഡിയോയിൽ കാണാം. ഗുജറാത്തിലെതന്നെ വഡോദരയിൽ എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദ ജനക്കൂട്ടത്തോടൊപ്പം ചേർന്ന് ഗർബ നൃത്തം വയ്ക്കുന്ന വിഡിയോ വൈറലായിരുന്നു. 

ഈ വർഷം അവസാനം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെ ആം ആദ്മിയുടെ പ്രമുഖ നേതാക്കളൊക്കെ ഗുജറാത്തിൽ എത്തുന്നുണ്ട്. വലിയ രീതിയിലുള്ള ജനസമ്പർക്ക പരിപാടികൾ ആവിഷ്കരിച്ച് കുറച്ചു മാസങ്ങളായി എഎപിയുടെ പ്രചരണം ശക്തമാണ്.

English Summary: Watch: Punjab Chief Minister Bhagwant Mann's Garba At Gujarat Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA