ഇന്ത്യന്‍ വ്യോമപാതയിൽ ഇറാൻ–ചൈന വിമാനത്തിൽ ബോംബ് ഭീഷണി; യുദ്ധ വിമാനങ്ങള്‍ അയച്ച് ഇന്ത്യ

mahan-air
പ്രതീകാത്മക ചിത്രം. Photo Credit: Zuhairi Ahmad/Shutterstock
SHARE

ന്യൂഡ‍ൽഹി∙ ഇന്ത്യൻ വ്യോമമേഖലയിൽക്കൂടി പറക്കുകയായിരുന്ന ഇറാന്റെ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണി. മഹാൻ എയർ ഫ്ലൈറ്റ് (ഐആർഎം081) വിമാനം ഇറാനിലെ ടെഹ്റാനിൽനിന്ന് ചൈനയിലെ ഗുവാങ്ചൗവിലേക്കു പോകുകയായിരുന്നു. ഡല്‍ഹിയിൽ ഇറങ്ങാൻ അനുവാദം തേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ജയ്പൂരിലേക്കു തിരിച്ചുവിട്ടു. എന്നാൽ ജയ്പൂരിൽ ഇറങ്ങാൻ പൈലറ്റ് വിസമ്മതിച്ചു. 

പിന്നാലെ വ്യോമസേനാ വിമാനങ്ങൾ എത്തി വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തി കടത്തിവിടുകയും ചെയ്തു. പഞ്ചാബ്, ജോധ്പുർ വ്യോമതാവളങ്ങളിൽനിന്നുള്ള സുഖോയ്–30എംകെഐ യുദ്ധവിമാനങ്ങളെയാണ് വ്യോമസേന ഇതിനായി വിന്യസിച്ചത്.

വിമാനം ചൈനയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി വിമാനങ്ങൾ ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റ് റഡാർ വെബ്സൈറ്റിൽനിന്ന് വ്യക്തമായി. വിമാനത്തില്‍ ബോംബ് ഉണ്ടെന്ന വിവരം രാവിലെ 9.30നാണ് ലഭിച്ചതെന്നു പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഡൽഹി വിമാനത്താവള അധികൃതരെയും വിവരം അറിയിച്ചിരുന്നു. 

English Summary: Bomb Threat On Iran-China Flight, Pilot Requested Landing In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}