‘ഇങ്ങനൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ല’: പാതിയില്‍ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി

pinarayi-vijayan-on-kodiyeri
മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുന്നു. Videograb
SHARE

കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗം പൂർത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് കരുതിയില്ല. സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. 

‘ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ നികത്താനാണ് ഞങ്ങൾ ശ്രമിക്കാറുള്ളത്. എന്നാൽ ഇതു പെട്ടെന്നു പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല. സഖാക്കൾക്കും ബന്ധുക്കൾക്കും പാർട്ടിയെ സ്നേഹിക്കുന്നവർക്കും എല്ലാവർക്കും നൽകാൻ ഉള്ളത് ഒരുറപ്പു മാത്രമാണ്. ഈ നഷ്ടം വളരെ വലുത് തന്നെയാണ്, അതിൽ ഒരു സംശയവുമില്ല... എന്നാൽ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താൻ ശ്രമിക്കും’ – എന്നു പറഞ്ഞ് പിണറായിയുടെ കണ്ഠം ഇടറി.

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഒരു വിങ്ങലോടെ ‘അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞ് അദ്ദേഹം ഇരിപ്പിടത്തിലേക്കു തിരികെ നടന്നു. 

English Summary: CM Pinarayi Vijayan remembering Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA