ADVERTISEMENT

പാലക്കാട്∙ കണ്ണന്നൂരിനു സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍നിന്ന് ചേര്‍ത്തലയിലേക്കു പോകുകയായിരുന്ന ബസിലേക്കാണ് ലോറി ഇടിച്ചു കയറിയത്. പാലക്കാടു ഭാഗത്തേക്കു വരുന്ന ലോറികളിൽ ഒന്ന് മറ്റൊരു ലോറിയെ ഇടിക്കുകയും ഈ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി എതിർദിശയിലേക്കുള്ള ബസ്സിൽ ഇടിക്കുകയുമായിരുന്നു. 

പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ മറുഭാഗത്തുനിന്നും ഡിവൈഡർ കടന്നു‌വന്ന ലോറി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസ് യാത്രികർക്കും ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കുമാണ് പരുക്കേറ്റത്. 

English Summary: KSRTC bus collides with lorry, Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com