ADVERTISEMENT

മൂന്നാർ∙ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന 5 പശുക്കളെ കടിച്ചുകൊന്നു. 2 ദിവസത്തിനിടെ 10 പശുക്കളെയാണു കടുവ കൊന്നത്. കടുവയെ പിടികൂടാന്‍ ഉൗര്‍ജിതശ്രമം തുടരുന്നു. ഇന്നുതന്നെ കൂട് സ്ഥാപിക്കും. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സെര്‍ച്ച് ടീമും ഉടനെത്തും.

കടുവയാക്രമണത്തിൽ സഹികെട്ട് തൊഴിലാളികൾ കഴിഞ്ഞദിവസം റോഡ് ഉപരോധിച്ചു. പശുവിന്റെ ജഡവുമായി മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയാണ് 3 മണിക്കൂർ ഉപരോധിച്ചത്. തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള തൊഴുത്തിൽ കെട്ടിയിട്ടിരുന്ന 5 പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശത്ത് മാസങ്ങളായി നൂറോളം കന്നുകാലികൾ കടുവയാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

സ്ഥലത്തെത്തിയ സബ് കലക്ടർ രാഹുൽകൃഷ്ണ ശർമ തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് 12 മണിയോടെ സമരം അവസാനിപ്പിച്ചു. ഇതിനു ശേഷമാണു രാജമലയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനു കണ്ടാലറിയാവുന്ന 60 പേർക്കെതിരെ കേസെടുത്തു.

English Summary: Tiger attack in Munnar Rajamalai- Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com