അബ്ദുൽ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ; സംസ്ഥാന സെക്രട്ടറി ഒളിവില്‍

abdul-sathar-pfi-nia
അബ്ദുൽ സത്താർ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം
SHARE

കൊച്ചി∙ തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ അന്വേഷണസംഘം ഇന്നു കസ്റ്റഡി അപേക്ഷ നൽകും. ഏഴു ദിവസത്തേക്കു കസ്റ്റഡി ആവശ്യപ്പെടാനാണു തീരുമാനം. കൊച്ചിയിൽ റജിസ്റ്റർ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു ഗൂഢാലോചന നടത്തിയതിലും സമൂഹമാധ്യമങ്ങൾവഴി തീവ്രവാദ സംഘടനകളിലേക്കു യുവാക്കളെ ചേർത്തതിലും അബ്ദുൽ സത്താറിന് പങ്കുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ 11 പേരെ എൻഐഎ കസ്റ്റഡിയിൽ ചോദ്യംചെയ്തിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് ഒളിവിലാണ്.

English Summary: NIA Seeks Custody of PFI leader Abdul Sattar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}