കോടിയേരിക്കെതിരെ മോശം കമന്റ്; സിപിഎം പ്രവർത്തകരുടെ പരാതി, ഒരാൾ പിടിയിൽ

Arrest
Representative Image. Photo credit : TheCorgi/ Shutterstock.com
SHARE

പെരുമ്പാവൂർ ∙ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോഞ്ഞാശ്ശേരി നായർ കവലയിൽ ഫ്രൂട്ട്സ് കട നടത്തുന്ന ചിറയത്ത് വീട്ടിൽ ഇബ്രാഹിമിനെയാണ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം ഷെയർ ചെയ്ത പോസ്റ്റിനു താഴെയായിരുന്നു മോശം സന്ദേശം. സിപിഎം പ്രവർത്തകരുടെ പരാതിയെ തുടർന്നാണു നടപടി. കോടിയേരി ബാലകൃഷ്ണനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച പൊലീസുകാരനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എഎസ്ഐ ഉറൂബിനെയാണു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ സസ്പെൻഡ് ചെയ്തത്. വാട്സാപ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരിയുടെ ചിത്രം ഉൾപ്പെടെ അപമാനിക്കുന്ന പോസ്റ്റ് ഇട്ടത്. കെപിസിസി പ്രസിഡന്റ് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനാണ് ഉറൂബ്.

English Summary: One Held For Bad Comments Against Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}