സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്ത് ജെഇഇ പരീക്ഷാ ചോദ്യപ്പേപ്പർ ചോർത്തിയ റഷ്യൻ പൗരൻ പിടിയിൽ

JEE Exam | Representational image | (Photo - Istockphoto/lakshmiprasad S)
പ്രതീകാത്മക ചിത്രം (Photo - Istockphoto/lakshmiprasad S)
SHARE

ന്യൂഡൽഹി∙ ജെഇഇ പരീക്ഷാ ചോദ്യപ്പേപ്പർ ചോർന്ന കേസുമായി ബന്ധപ്പെട്ട് റഷ്യൻ പൗരനായ മിഖയിൽ ഷാർജിനെ സിബിഐ അറസ്റ്റ് ചെയ്തു. കസഖ്സ്ഥാനിലെ അൽമാട്ടിയിൽ നിന്നെത്തിയ ഇയാളെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ബ്യൂറോയാണ് തടഞ്ഞുവച്ചത്.

ടിസിഎസ് സോഫ്റ്റ് വെയർ ഉൾപ്പെടെ ഹാക്ക് ചെയ്താണ് ജെഇഇ ചോദ്യപ്പേപ്പർ ചോർത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നിൽ വിദേശ ഇടപെടലുകളുമുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ജെഇഇ പരീക്ഷയ്ക്കായി ടാറ്റ കൺസൾട്ടൻസി (ടിസിഎസ്) നിർമിച്ച സോഫ്റ്റ് വെയർ ആണ് ഹാക്ക് ചെയ്തത്.  2021 സെപ്റ്റംബറിൽ സ്വകാര്യ കമ്പനിക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റഷ്യൻ പൗരന്റെ പങ്ക് വ്യക്തമായി. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 

English Summary: Russian Man Hacked TCS Software For Remote Access To JEE Paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}