കൈക്കുഞ്ഞ് ഉൾപ്പെടെ ഇന്ത്യൻ വംശജരായ 4 പേരെ യുഎസിൽ തട്ടിക്കൊണ്ടുപോയി

aroohi
യുഎസിൽ തട്ടിക്കൊണ്ടുപോയ ജസ്ദീപ് സിങ്, ജസ്‌ലി കൗർ എന്നിവർ (www.facebook.com/photo/?fbid)
SHARE

കലിഫോർണിയ∙ എട്ടുമാസം പ്രായമായ പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടെ ഇന്ത്യൻ വംശജരായ നാല് പേരെ യുഎസിൽ തട്ടിക്കൊണ്ടു പോയി. ജസ്ദീപ് സിങ് (36), ജസ്‌ലി കൗർ (27), ഇവരുടെ കുട്ടി ആരൂഹി ദേരി (എട്ട് മാസം), അമൻദീപ് സിങ് (39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മെഴ്സിഡ് കൗണ്ടി പൊലീസ് അറിയിച്ചു.

ആയുധധാരികളാണ് തട്ടിക്കൊണ്ടുപോയതെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 2019ലും ഇന്ത്യൻ വംശജനായ ടെക്കിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. തുഷാർ ആത്രെ എന്ന യുവാവിനെ കാമുകിയുടെ കാറിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  

English Summary: 8-Month-Old Baby Among 4 Indian-Origin People Kidnapped In US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA