യുഎസിലെ സബ്‌വേ ട്രെയിനിൽ യുവതികളുടെ അക്രമം; ഫോൺ, ക്രെഡിറ്റ് കാർഡ് കവർന്നു

women-attack-in-train
photo: u/RoBoyJones@reddit
SHARE

ന്യൂയോർക്ക് ∙ യുഎസിലെ സബ്‌വേ ട്രെയിനിൽ യാത്രക്കാരെ ആക്രമിച്ച യുവതികൾ മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുമുൾപ്പെടെ കവർന്നു. ടൈംസ് സ്ക്വയർ സബ്‌വേ ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.

ശരീരമാകെ മറയ്ക്കുന്ന പച്ച നിയോൻ വസ്ത്രമണിഞ്ഞ ആറു സ്ത്രീകളാണ് ആക്രമണം നടത്തിയത്. 19 വയസുള്ള രണ്ടു യുവതികളെ ആക്രമിച്ച ഇവർ തുടർന്ന് മൊബൈൽ ഫോൺ, ക്രെഡിറ്റ് കാർഡുകൾ, പഴ്സ് തുടങ്ങിയവ കവർന്നു. യുവതികളെ തുടർച്ചയായി മർദിച്ച ശേഷമായിരുന്നു കവർച്ച. പരുക്കേറ്റ ഇരുവരെയും പരിശോധനയ്ക്കു വിധേയരാക്കി.

English Summary: Group of women wearing neon green jumpsuits attack and rob two teens on new york subway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}