ADVERTISEMENT

കാസർകോട്‌ ∙ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാസർകോട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം നടത്തിയ സാമൂഹിക പ്രവർത്തക ദയാബായിയെ അറസ്റ്റ് ചെയ്ത് നീക്കി. ജനറൽ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. നിരാഹാരം തുടങ്ങി മൂന്നു ദിവസമായതിനാലും പ്രായാധിക്യം കണക്കിലെടുത്തുമാണ് പൊലീസ് നടപടി. ദയാബായി എതിർത്തെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

ദുരിതബാധിതർക്കായി ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക, എയിംസ് പ്രപ്പോസലിൽ കാസർകോടിന്റെ പേരും ചേർക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ദയാബായിയുടെ നിരാഹാരം ആശുപത്രിയിലും തുടരുകയാണ്.

English Summary: Hunger strike for Endosulfan victims; Dayabai arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com