ADVERTISEMENT

സ്റ്റോക്കോം∙ ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്‌ലിംഗർ (ഓസ്ട്രിയ) എന്നിവര്‍ക്കാണ് പുരസ്കാരം. ക്വാണ്ടം മെക്കാനിക്സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്കാരം. സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ വർഷം സ്യുകുറോ മനാബെ, ക്ലൗസ് ഹാസ്സെൽമാൻ, ഗിയോർജിയോ പാരിസി തുടങ്ങിയവർക്കായിരുന്നു പുരസ്കാരം. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്. 

നാളെ രസതന്ത്ര നൊബേലും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലും പ്രഖ്യാപിക്കും. സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ പത്തിനുമാണ് പ്രഖ്യാപിക്കുക. 

English Summary: 2022 Nobel Prize in Physics goes to Alain Aspect, John F Clauser and Anton Zeilinger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com