ADVERTISEMENT

കോട്ടയം∙ ഏറ്റുമാനൂരില്‍ ഏഴു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 28നാണ് നായ നാട്ടുകാരെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിൽ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തിരുന്നു.

വിദ്യാർഥി ഉൾപ്പെടെയുള്ളവരെ കടിച്ച നായയെ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ പിടികൂടി കൂട്ടിലടയ്ക്കുകയായിരുന്നു. വിദ്യാർഥിയെ കൂടാതെ ലോട്ടറി വിൽപനക്കാരനെയും ബസ് കാത്തുനിന്ന യാത്രക്കാരിയെയുമൊക്കെ നായ കടിച്ചു. നായയുടെ കഴുത്തിൽ ബെൽറ്റ് കണ്ടതിനെ തുടർന്ന് വളർത്തുനായ ആണെന്ന അനുമാനത്തിലായിരുന്നു അധികൃതർ.

എന്നാൽ നായയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആരും രംഗത്തുവരാതിരുന്നതിനാൽ ഇത്രയും ദിവസം മൃഗാശുപത്രിയിലെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ നായ ചത്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതിനാ‍ൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു നഗരസഭാ അധികൃതർ അറിയിച്ചു. 

English Summary: Rabies Infection confirmed in dog that bit sevan locals at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com