ADVERTISEMENT

ന്യൂഡൽഹി∙ മ്യാൻമറിൽ സായുധസംഘം ബന്ദികളാക്കിയ ഐടി പ്രഫഷനലുകളെ സുരക്ഷിതമായി രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയ നടപടികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ഇരുപതിലധികം പേരെ രക്ഷപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച 16 തമിഴ്നാട് സ്വദേശികളെക്കൂടി മോചിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതോടെ മ്യാൻമറിൽ നിന്നും രക്ഷപ്പെടുത്തിയ ആളുകളുടെ എണ്ണം 50 ആയി.

‘‘ഇന്ത്യൻ സ്ഥാനപതിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥാനപതി കാര്യാലയം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അതിവേഗ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായുള്ള എല്ലാ നടപടികളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നതിൽ ഒരു സംശയവും വേണ്ട.’– വി. മുരളീധരൻ പറഞ്ഞു.

English Summary: V. Muraleedharan on rescue of Indians stuck in Myanmar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com