ADVERTISEMENT

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്കു ജനതാദൾ (യു) അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്നു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജെഡിയുവിലേക്കു മടങ്ങാൻ താൽപര്യമില്ലെന്നു നിതീഷിനു മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. ജൻ സുരാജ് പ്രസ്ഥാനത്തിന്റെ ജനസമ്പർക്ക പരിപാടിയിൽ ബിഹാറിൽ 3500 കിലോമീറ്റർ പദയാത്ര നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഡിയു അധ്യക്ഷൻ ലലൻ സിങ് കഴിഞ്ഞ ദിവസം തനിക്കെതിരെ നടത്തിയ രൂക്ഷ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ. ജൻ സുരാജ് പദയാത്രയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണമെന്നു ലലൻ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് കിഷോറിനെ ‘വെറും ദല്ലാളും തട്ടിപ്പുകാരനു’മാണെന്നും ലലൻ സിങ് ആക്ഷേപിച്ചു.

ബിഹാറിൽ മഹാസഖ്യത്തിനു 2015ൽ തിരഞ്ഞെടുപ്പു വിജയമുണ്ടാക്കിയതു നിതീഷും താനും ചേർന്നാണെന്നും ഇപ്പോൾ നിതീഷ് തന്നെ പഠിപ്പിക്കാൻ നോക്കുകയാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

English Summary: Bihar CM Nitish Kumar asked me to lead his party, I said no: Prashant Kishor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com