ADVERTISEMENT

സോൾ∙ ഉത്തര കൊറിയ വിക്ഷേപിച്ച മിസൈലിനു തിരിച്ചടി നൽകാനായി ദക്ഷിണ കൊറിയ നടത്തിയ മിസൈൽ വിക്ഷേപണം പാളി. ജപ്പാനു മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ വിക്ഷേപിച്ചതിനു തിരിച്ചടി നൽകുകയായിരുന്നു ലക്ഷ്യം. യുഎസിനൊപ്പം സൈനികാഭ്യാസം നടത്തുകയായിരുന്ന ദക്ഷിണ കൊറിയ ഹ്യൂൻമൂ – 2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ആണ് വിക്ഷേപിച്ചത്.

തൊട്ടുപിന്നാലെതന്നെ മിസൈൽ പ്രവർത്തനരഹിതമായി താഴെ വീണു. മിസൈലിന്റെ പ്രൊപ്പെല്ലന്റിൽ തീപിടിച്ചു, പക്ഷേ പോർമുന പൊട്ടിയില്ലെന്ന് ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്തു.

ദക്ഷിണ കൊറിയയുടെ ഗ്വാങ്ന്യുങ് വ്യോമസേന ആസ്ഥാനത്തിന് അടുത്തുള്ള മേഖലയിലാണ് മിസൈൽ പതിച്ചത്. ആർക്കും അപകടം പറ്റിയിട്ടില്ലെന്നും അപകട കാരണം എന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.

English Summary: Panic In South Korean City As Its Ballistic Missile Crashes Into Ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com