ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

mango-theft
മാമ്പഴം മോഷ്ടിക്കുന്ന ഷിഹാബ്. സിസിടിവി ദൃശ്യത്തിൽ നിന്ന്.
SHARE

കോട്ടയം∙ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച മുണ്ടക്കയം വണ്ടൻപതാൽ പി.എസ്. ഷിഹാബിനെതിരെയാണ് നടപടി. 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. ഇടുക്കി എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ 4 ന്, കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പൾ ഉൾപ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. മാമ്പഴങ്ങൾ പെട്ടിയിൽനിന്നെടുത്ത് സ്കൂട്ടറിൽ ഇടുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.

English Summary: Policeman who steals mango from fruits shop suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA