‘മതാടിസ്ഥാന അസമത്വം’; ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് മോഹൻ ഭാഗവത്

Mohan Bhagawat (Photo - Twitter/@RSSorg)
മോഹൻ ഭാഗവത് (Photo - Twitter/@RSSorg)
SHARE

നാഗ്പുർ∙ ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇത്തരം നടപടികൾ എടുത്തില്ലെങ്കിൽ ‘മതാടിസ്ഥാന അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വ രൂപം നഷ്ടപ്പെട്ടുപോകും. മതാടിസ്ഥാനത്തിലുള്ള ‘അസമത്വം’ കാരണം പ്രശ്നങ്ങളുള്ള കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ ആർഎസ്എസിന്റെ ദസറ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിൽ ജനസംഖ്യാ സമത്വവും പ്രധാന്യം അർഹിക്കുന്നു. അത് വിസ്മരിക്കാനാകില്ല. ഈ അസമത്വം ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളിൽവരെ വ്യത്യാസം ഉണ്ടാക്കുന്നു. ജനസംഖ്യയ്ക്ക് വിഭവസമ്പത്ത് വേണം. ആവശ്യമായ വിഭവസമ്പത്തില്ലാതെ ജനസംഖ്യ വർധിച്ചാൽ അതൊരു ഭാരമാകും. എല്ലാവരുടെയും താൽപര്യം മനസ്സിൽകണ്ടുള്ള ജനസംഖ്യാനയമാണ് രൂപീകരിക്കേണ്ടത്.

ജോലി ചെയ്യാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകണം. എല്ലാ മേഖലകളിലും ഒരേപോലെ അവകാശങ്ങളും നൽകണം. നമ്മുടെ വീടുകളിൽ മാറ്റങ്ങൾ കൊണ്ടുവരണം. അത് സംഘടന വഴി സമൂഹത്തിലേക്കും എത്തിക്കണം. സ്ത്രീകൾക്ക് തുല്യത നൽകിയില്ലെങ്കിൽ രാജ്യം പുരോഗമിക്കില്ല. സ്ത്രീകളെയും പുരുഷൻമാരെയും ആശ്രയിച്ചാണ് സമൂഹം നിലനിൽക്കുന്നത്’’ – മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

English Summary: RSS Chief Cites "Religious Imbalance", Calls For Population Control Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}