അടിവസ്ത്രത്തിൽ സ്വർണം കുഴമ്പു രൂപത്തിലാക്കി തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം; പിടിച്ചത് 3 കിലോ സ്വർണം

gold-smuggling-cial-1
അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം (ഇടത്)
SHARE

കൊച്ചി ∙ സ്വർണക്കടത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റി കടത്തു സംഘങ്ങൾ. അടിവസ്ത്രത്തിൽ സ്വർണം കുഴമ്പു രൂപത്തിലാക്കി തേച്ചു പിടിപ്പിച്ച് കറുത്ത തുണികൊണ്ടു മറച്ചും കാർട്ടൺ ബോക്സിന്റെ അടിയിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം നെടുമ്പാശേരിയിൽ എയർ കസ്റ്റംസ് പിടികൂടി. മൂന്നു പേരിൽ നിന്നായി ഒന്നരക്കോടി രൂപ വിലവരുന്ന മൂന്നു കിലോയിൽ ഏറെ സ്വർണമാണ് പിടികൂടിയത്. 

സ്കാനർ പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയ കാർട്ടൺ ബോക്സ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് സ്വർണം ഒളിപ്പിച്ചതു കണ്ടെത്തിയത്. ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 117 ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണവും കോഴിക്കോട് സ്വദേശിയിൽ നിന്ന് 1കിലോ140 ഗ്രാം സ്വർണവും പിടികൂടി. 

gold-smuggling-2
നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം.

ദുബായിൽ നിന്നെത്തിയ മറ്റൊരു കോഴിക്കോട് സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ച 1 കിലോ 783 ഗ്രാം സ്വർണം കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് പിടികൂടിയത്.

English Summary: Smuggling in Gold in Cochin international airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA