ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന്; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി

kalpatta-suicide
ലോഡ്ജ് മുറിയിൽ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്ന രമേശൻ
SHARE

വയനാട്∙ ലോട്ടറിയടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി  രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. മണിക്കൂറുകൾക്കുശേഷം പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ പുറത്തെത്തിച്ചു. കൽപ്പറ്റ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് രമേശൻ കൽപ്പറ്റ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ താൻ ആത്മഹത്യ ചെയ്യാൻ പോകുന്നതായി പ്രസ് ക്ലബിലും പൊലീസിലും വിളിച്ച് അറിയിച്ചു. 2020ൽ എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചു. എന്നാൽ ആ ലോട്ടറി അമ്പലവയൽ സ്വദേശിയായ ആൾ തട്ടിയെടുത്ത് പണം കൈക്കലാക്കി. ബത്തേരി പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് രമേശൻ പറഞ്ഞു. അനുനയത്തിലൂടെയാണ് രമേശനെ മുറിക്ക് പുറത്തെത്തിച്ചത്.

English Summary: The person who took room in the lodge and threatened to commit suicide is in custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA