Vidyarambham@ Manorama

മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ– ചിത്രങ്ങൾ

vidyarambham-at-kozhikode-02
കോഴിക്കോട് മലയാള മനോരമ ഓഫിസിൽ നടന്ന വിദ്യാരംഭത്തിൽ കുരുന്നിലെ ആദ്യക്ഷരം എഴുതിക്കുന്ന മേയർ ബീന ഫിലിപ്
SHARE

കോട്ടയം∙ മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ ആയിക്കണക്കിനു കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. മനോരമയുടെ വിവിധ യൂണിറ്റുകളിൽ രാവിലെ 6.30ന് ആരംഭിച്ച വിദ്യാരംഭച്ചടങ്ങുകൾ ഉച്ചയോടെ അവസാനിച്ചു. കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകി. കോവിഡ്കാല മുൻകരുതൽ പാലിച്ചായിരുന്നു ചടങ്ങുകൾ.

വിവിധ യൂണിറ്റുകളിൽ ആദ്യാക്ഷരം കുറിച്ച കുഞ്ഞുങ്ങൾ

∙ കൊല്ലം– 500
∙ പാലക്കാട്– 428
∙ കൊച്ചി – 421
∙ കോഴിക്കോട്– 371
∙ പത്തനംതിട്ട– 347
∙ ആലപ്പുഴ– 333
∙ മലപ്പുറം– 339
∙ കണ്ണൂർ– 194
∙ തൃശൂർ –185
∙ ദുബായ് 121
∙ ഡൽഹി – 50

ചിത്രങ്ങൾ കാണുന്നതിന്: ക്ലിക്ക് ചെയ്യൂ

vidyarambham-at-kannur-01
മലയാള മനോരമ കണ്ണൂർ യൂണിറ്റിൽ നടന്ന വിദ്യാരംഭം കഥാകൃത്ത് ടി.പത്മനാഭൻ, എഴുത്തുകാരായ എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ സമീപം . ചിത്രം: ഹരിലാൽ • മനോരമ
vidyarambham-at-tvm-03
തിരുവനന്തപുരം യൂണിറ്റിൽ കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
vidyarambham-at-tvm-02
തിരുവനന്തപുരം യൂണിറ്റിൽ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കം കുറിച്ചപ്പോൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
vidyarambham-at-kottayam-02
കോട്ടയം യൂണിറ്റിൽ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കം കുറിച്ചപ്പോൾ. ചിത്രം: ഗിബി സാം ∙ മനോരമ
vidyarambham-at-kottayam-01
കോട്ടയം യൂണിറ്റിലെ വിദ്യാരംഭച്ചടങ്ങിൽനിന്ന്. ചിത്രം: ഗിബി സാം ∙ മനോരമ
vidyarambham-at-thrissur-01
തൃശൂർ യൂണിറ്റിൽ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കം കുറിച്ചപ്പോൾ. പെരുവനം കുട്ടൻ മാരാർ, കാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാട്, ഡോ. പി.വി.കൃഷ്ണൻ നായർ, ഡോ.പി.ഭാനുമതി, പ്രഫ.എം.ഡി.രത്നമ്മ എന്നിവരാണ് ഗുരുക്കന്മാർ.
vidyarambham-at-kochi-01
കൊച്ചി മലയാള മനോരമയിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ച് എം.കെ.സാനു ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു. ചടങ്ങിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ ഗുരുക്കന്മാരായ വെണ്മണി കൃഷ്ണൻ നബൂതിരിപ്പാട്‌, ശ്രീവത്സൻ.ജെ.മേനോൻ, ഡോ സച്ചിദാനന്ദ കമ്മത്ത്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഡോ എം.ബീന, ഐ.ജി പി.വിജയൻ, സിപ്പി പള്ളിപ്പുറം എന്നിവർ സമീപം. ചിത്രം ∙ മനോരമ
vidyarambham-at-alappuzha-01
ആലപ്പുഴ മനോരമയിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ.സുമ, ഗായകൻ ജി.വേണുഗോപാൽ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു
vidyarambham-at-tvm-01
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ വിദ്യാരംഭച്ചടങ്ങ്,. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
vidyarambham-at-alappuzha-03
മലയാള മനോരമ ആലപ്പുഴ യൂണിറ്റിലെ വിദ്യാരംഭ ചടങ്ങുകൾക്ക് ഗായകൻ ജി.വേണുഗോപാൽ തിരി തെളിയിക്കുന്നു. വയലാർ ശരത്ചന്ദ്രവർമ, ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോപി.എം.മുബാറക്ക് പാഷ, ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ ടി.കെ.സുമ എന്നിവർ സമീപം.
vidyarambham-at-delhi-01
ഡൽഹി യൂണിറ്റിൽ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കം കുറിച്ചപ്പോൾ
vidyarambham-at-malappuram-01
മലപ്പുറം യൂണിറ്റിലെ വിദ്യാരംഭച്ചട്ടങ്ങിൽനിന്ന്
vidyarambham-at-kozhikode-01
കോഴിക്കോട് മലയാള മനോരമ ഓഫിസിൽ നടന്ന വിദ്യാരംഭത്തിനു മേയർ ബീന ഫിലിപ് ഭദ്രം ദീപം കൊളുത്തി തുടക്കം കുറിക്കുന്നു. പി.പി.ശ്രീധരനുണ്ണി, എൻ.പി. ഹാഫിസ് മുഹമ്മദ്, ജെ. പ്രസാദ്, കൽപറ്റ നാരായണൻ എന്നിവർ സമീപം.
vidyarambham-at-palakkad-01
പാലക്കാട് യൂണിറ്റിൽ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കം കുറിച്ചപ്പോൾ
vidyarambham-at-kottayam-04
മലയാള മനോരമ കോട്ടയം യൂണിറ്റിലെ വിദ്യാരംഭച്ചടങ്ങിൽനിന്ന്

English Summary: Vidyarambham at Malayala Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}