തിരുവനന്തപുരത്ത് സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് അപകടം; യുവാവ് മരിച്ചു

Rahul Thiruvananthapuram
രാഹുൽ
SHARE

തിരുവനന്തപുരം ∙ സ്കേറ്റിങ് പരിശീലനത്തിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. സുഹൃത്തിനെ യാത്രയാക്കാനെത്തിയ ടെക്നോപാർക് ജീവനക്കാരി ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.

കാർ അമിതവേഗതയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ അതേ കാറിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്രീൻഫീൽഡ് സ്റ്റേഡിയം റോഡിൽ സ്ഥിരമായി സ്കേറ്റിങ് പരിശീലനത്തിന് എത്തുന്നയാളാണ് രാഹുൽ.

ഡെക്കറേഷൻ ജോലിക്കാരനായിരുന്നു രാഹുൽ. അച്ഛൻ: ഉണ്ണി കുറുപ്പ്, അമ്മ: ലത. സഹോദരൻ ഗോകുൽ (ആയുർവേദ ഡോക്ടർ).

English Summary: Youth dies after car hits in Thiruvananthapuram 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}