‘കയ്യിൽ പിടിച്ചുവലിച്ചു, മുറിവേറ്റു, പൂട്ടിയിട്ടു’; പരാതിയുമായി നടി അന്ന രേഷ്മ രാജൻ

Anna Reshma Rajan | Photo: Manorama News
അന്ന രേഷ്മ രാജന്‍ (ചിത്രം: മനോരമ ന്യൂസ്)
SHARE

കൊച്ചി ∙ യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടെന്ന് പരാതി. മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫിസ് ജീവനക്കാരിയുമായി സംസാരിച്ചു തെറ്റിയതോടെ ഷട്ടർ താഴ്ത്തി പൂട്ടിയിടുകയും കയ്യിൽ പിടിച്ചുവലിച്ചെന്നും നടി ആരോപിച്ചു. 

Anna Reshma Rajan | Photo: Facebook, ItsMeAnnaRajan
അന്ന രേഷ്മ രാജന്‍ (Photo: Facebook, ItsMeAnnaRajan)

‘‘എന്നോടു കയർത്ത പെൺകുട്ടിയുടെ ഫോട്ടോ എടുത്തതിന്റെ പേരിൽ ഗുണ്ടായിസം കാണിക്കുകയായിരുന്നു. നടിയാണെന്നു പറയാതെ സാധാരണ പെൺകുട്ടി എന്ന നിലയിലാണ് ഷോറൂമിൽ പോയത്. കയ്യിൽ പിടിച്ചു വലിച്ചപ്പോൾ നഖം തട്ടി മുറിവേറ്റു.

ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവർ സ്ഥലത്തെത്തി. തുടർന്നു പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും പരാതി നൽകിയില്ല. ആക്രമിച്ച പെൺകുട്ടി മാപ്പു പറഞ്ഞു’’– നടി വിശദീകരിച്ചു. 25 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുടെ അപക്വ പെരുമാറ്റമായി കരുതി ക്ഷമിച്ചെന്നും നടി കൂട്ടിച്ചേർത്തു.

English Summary: Actress Anna Reshma Rajan locked in private telecom firm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA