ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നേതൃത്വത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണ ഉറപ്പിക്കാനാകാതെ കേരളത്തിലെ പ്രചാരണം അവസാനിപ്പിച്ച് ശശി തരൂർ എംപി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒഴികെ പ്രധാന നേതാക്കളെ ആരെയും കാണാനാകാതെ ശശി തരൂർ ചെന്നൈയിലെത്തി. തമിഴ്നാട് കോണ്‍ഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സൗഹൃദ മത്സരമെന്ന് തരൂര്‍ പറഞ്ഞു. കേരളത്തിലെ പര്യടനത്തിൽ നിരാശയില്ലെന്നും മനസ്സാക്ഷി വോട്ടിലാണ് നോട്ടമെന്നും തരൂർ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലും തെലങ്കാനയിലും വോട്ടു തേടിയശേഷമാണ് തരൂർ കേരളത്തിലെത്തിയത്. തരൂരിന്റെ വരവിന് മുൻപേ നേതൃത്വവും ഗ്രൂപ്പുകളും ഖർഗെയ്ക്ക് കൂറു പ്രഖ്യാപിച്ചതോടെ പ്രചാരണം ചൂടുപിടിച്ചില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മൂന്നു ദിവസമുണ്ടായിട്ടും ഉമ്മൻ ചാണ്ടി, മുതിർന്ന നേതാക്കളായ വക്കം പുരുഷോത്തമൻ, തെന്നല ബാലകൃഷ്ണപിള്ള എന്നിവരെ മാത്രമെ കാണാനായുള്ളൂ. ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിൽ എ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിക്കാനായതുമില്ല.

ഖർഗെയ്ക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഐ ഗ്രൂപ്പിന്റെ നിലപാട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമാക്കിയിരുന്നു. ഭാരവാഹിത്വം ഒന്നുമില്ലാത്ത ചെന്നിത്തലയ്ക്ക് ഖർഗെയ്ക്ക് വേണ്ടി പ്രചാരണം നടത്താമെന്ന് തരൂരും തിരിച്ചടിച്ചു. മനസ്സാക്ഷി വോട്ടിൽ മനസ്സ് ഉറപ്പിച്ചിരിക്കുന്ന തരൂർ, മനസ്സാക്ഷി വോട്ട് ഉണ്ടാകുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയെ ശുഭസൂചനയായി കാണുന്നു. ഗ്രൂപ്പുകളിലെ രണ്ടാം നിരയുമായി നിരന്തരം സമ്പർക്കത്തിലാണ് തരൂർ. ഇംഗ്ലിഷിലും ഹിന്ദിയിലും ഇറക്കിയ പ്രകടനപത്രിക മലയാളത്തിലും ഉടൻ ഇറക്കും.

English Summary: Congress President Election: Shashi Tharoor's Kerala campaign ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com