ADVERTISEMENT

ന്യൂഡൽഹി ∙ റവന്യുകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിച്ചത്. കേരളത്തിന് 1097.83 കോടി ലഭിക്കും.

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടിയാണ് 15–ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ ചെയ്ത സഹായധനം 12 തുല്യ പ്രതിമാസ ഗഡുക്കളായി ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനുവദിക്കും.

2022 ഒക്‌ടോബറിലെ ഏഴാം ഗഡു അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആകെ റവന്യുകമ്മി സഹായധനം 50,282.92 കോടിയായി ഉയർന്നു. 2022-23 കാലയളവിൽ 15–ാം ധനകാര്യ കമ്മിഷൻ റവന്യുകമ്മി സഹായധനം ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ആന്ധ്രപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ബംഗാൾ.

English Summary: Finance Ministry releases Rs. 7,183.42 crore as revenue deficit grant to 14 States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com