ADVERTISEMENT

മാണ്ഡ്യ ∙ ഭാരത് ജോഡോ യാത്രയ്‌ക്കിടെ തിക്കിലുംതിരക്കിലും പെട്ട് നിലത്തുവീണ പെൺകുട്ടിക്ക് രക്ഷകരായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. നിലവിൽ കർണാടകയിലുള്ള ഭാരത് ജോഡോ യാത്ര മാണ്ഡ്യയിൽ പ്രവേശിച്ചതിനു പിന്നാലെയാണ് തിരക്കിൽ പെൺകുട്ടി നിലത്തുവീണത്. സോണിയയും രാഹുലും പെൺകുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ച് പരിചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ത്രിവർണ പതാകയുമായി യാത്രയിൽ പങ്കെടുക്കുന്നതിനിടെ നിലത്തുവീണ പെൺകുട്ടിയെ സോണിയ ചേർത്തു പിടിക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടടുത്തു നിൽക്കുന്ന രാഹുലും പെൺകുട്ടിയുടെ സുഖവിവരങ്ങൾ തിരക്കുന്നുണ്ട്. വീണുപോയ പെൺകുട്ടിയെ ചേർത്തുനിർത്തിയ സോണിയയെയും രാഹുലിനെയും സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിക്കുകയാണ് ആളുകൾ.

വ്യാഴാഴ്ച രാവിലെ മാണ്ഡ്യ ജില്ലയിൽ പുനരാരംഭിച്ച ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം സോണിയയും പങ്കെടുക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ നിമിത്തം ചികിത്സ തുടരുന്നതിനിടെയാണ് സോണിയ, രാഹുൽ ഗാന്ധിക്കൊപ്പം യാത്രയുടെ ഭാഗമാകാൻ എത്തിയത്. യാത്രയുടെ ഭാഗമായി കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ക്ഷീണം തോന്നിയിട്ടും പിൻമാറാൻ തയാറാകാതിരുന്ന സോണിയയെ രാഹുൽ നിർബന്ധിച്ച് കാറിൽ കയറ്റുന്ന വിഡിയോയും വൈറലായിരുന്നു.

English Summary: Sonia Gandhi and Rahul Gandhi Help A Girl Who fell down during Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com