ADVERTISEMENT

കൊച്ചി∙ വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാളെ കോടതിയിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. റോഡ് സുരക്ഷാ കമ്മിഷണർ കൂടിയായ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നേരിട്ട് ഹാജരാകാനായില്ലെങ്കിൽ ഓൺലൈനിലൂടെ ഹാജരാകാമെന്നും കോടതി പറഞ്ഞു.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗങ്ങൾ ഇല്ലേയെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. മോട്ടർവാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമാക്കണമെന്നും റോഡിൽ വഴിവിളക്ക് ഉറപ്പാക്കണമെന്നുമുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ലെന്ന് അഭിഭാഷകർ കോടതിയിൽ സൂചിപ്പിച്ചു. 

നിർദേശങ്ങളെയും നിയമങ്ങളെയും ഭയമില്ലാത്തതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടിയെടുക്കുകയാണു വേണ്ടതെന്നും കോടതി പറഞ്ഞു. നേരത്തെ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപകടം സംബന്ധിച്ച് പൊലീസിൽനിന്നും മോട്ടോർ വാഹന വകുപ്പിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു.

English Summary: Kerala HC on Vadakkencherry Bus Accident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com