മകൻ വിരൽ കൊണ്ട് മൂക്കു പിടിച്ച് അനങ്ങാതെ കിടന്നു; മരിച്ചെന്നു കരുതി അജയകുമാർ തീകൊളുത്തി

ajayakumar-lini-2
അജയകുമാർ, ലിനി
SHARE

കോഴിക്കോട്∙ എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കരുനാഗപ്പള്ളി സ്വദേശികളായ അജയകുമാർ (56 ), ലിനി (48 ) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടർന്ന് ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അജയകുമാർ, അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരാണ് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യനാണ് അജയകുമാർ.

ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ജീവനൊടുക്കും മുൻപ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അജയകുമാർ എത്തിയത്. ഉറങ്ങിക്കിടന്ന മകൻ അർജിത്തിനെയും അജയകുമാർ തലയണവച്ച് ശ്വാസം മുട്ടിച്ചു. എന്നാൽ അപകടം മണത്ത കുട്ടി, വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു.

gas-cylinder-burst-nit
കോഴിക്കോട് എൻഐടി ക്വാർട്ടേഴ്സിൽ പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ, ക്വാർട്ടേഴ്സിന് ഉള്ളിൽനിന്നുള്ള ദൃശ്യം

മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തിയത്. ഇയാൾ മുറിയിൽ തീയിടുന്ന സമയം അടുക്കള വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകനു ചെറിയ രീതിയിൽ പൊള്ളലേറ്റു. അർജിത്ത് എൻഐടി ക്യാംപസിലെ സ്പ്രിങ് വാലി സ്കൂൾ വിദ്യാർഥിയാണ്.

അജയകുമാർ – ലിനി ദമ്പതികൾക്ക് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി ആർക്കിനു പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്. വീട്ടിലുണ്ടായിരുന്ന മകൾ അഞ്ജന ഇന്നലെയാണ് കോളജിലേക്കു മടങ്ങിയത്.

English Summary: Kozhikode NIT Quarters murder updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}