വേഗപ്പൂട്ടില്ല, ഉള്ളത് എയര്‍ഹോണും ലേസര്‍ ലൈറ്റും; 5 ടൂറിസ്റ്റ് ബസുകൾക്ക് വിലക്ക്

MVD banned tourist buses Kottayam | Photo: Manorama News
എംവിഡി വിലക്കിയ ബസുകള്‍. (ചിത്രം: മനോരമ ന്യൂസ്)
SHARE

കോട്ടയം ∙ ചിങ്ങവനത്തെ സ്വകാര്യ സ്കൂളില്‍ വിനോദയാത്രയ്ക്ക് എത്തിച്ച 5 ടൂറിസ്റ്റ് ബസുകളെ വിലക്കി മോട്ടര്‍ വാഹനവകുപ്പ് (എംവിഡി). ബസുകളില്‍ എയര്‍ ഹോണും ലേസര്‍ ലൈറ്റുകളും പിടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്കിയത്.

ഊട്ടി, വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർഥികളുമായി യാത്ര പോകാൻ എത്തിയതായിരുന്നു ബസുകള്‍. കൊല്ലം കൊട്ടാരക്കര തലച്ചിറയിലെ പോളിടെക്നിക് കോളജിൽ എത്തിയ ബസും വിലക്കി. ഈ ബസില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നില്ല. നിരോധിച്ച ശബ്ദ, വെളിച്ച സംവിധാനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

English Summary: MVD banned 5 tourist buses in Kottayam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA