എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊടൈക്കനാലിൽ കൊക്കയിൽ വീണു; ഒരു മരണം

Accident
പ്രതീകാത്മക ചിത്രം. Photo Credit:zef art/Shutterstock
SHARE

ചെന്നൈ ∙ കൊടൈക്കനാലിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 5 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളം പറവൂർ സ്വദേശി അസീസ് (42) ആണ് മരിച്ചത്. 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും പരുക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെ കൊടൈക്കാനാൽ മേലെപുരത്തിനു സമീപമായിരുന്നു അപകടം.

എറണാകുളത്തു നിന്നുള്ള പതിനഞ്ചംഗ സംഘം കൊടൈക്കനാൽ സന്ദർശിച്ച് തിരിച്ചിറങ്ങുന്നതിനിടെ കൊടൈക്കനാൽ-പളനി റോഡിൽ മേൽപ്പള്ളത്തിന് സമീപം വാൻ നിയന്ത്രണം വിട്ടു 200 അടി താഴ്ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു.‌

യാത്രക്കാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സും പഴനി പൊലീസുമാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടൈക്കനാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: One Killed, 5 Injured After Van Falls Into Gorge In Kodaikanal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}